Wednesday, March 25, 2020

Video #4


Tooth sensitivity / പല്ലു പുളിപ്പ് 



Kindly watch like and subscribe

Friday, March 20, 2020

How to make sanitizer easily at home? / സാനിറ്റൈസർ എങ്ങനെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാകാം

                                                                          Image by mohamed Hassan from Pixabay 



കൈകൾ  സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നുള്ള ആരോഗ്യ വകുപ്പിൻറെ അറിയിപ്പ് നമ്മൾ ഇടക്കിടക്ക് കേൾക്കുന്നതാണല്ലോ. സോപ്പും വെള്ളവും കിട്ടാത്ത സാഹചര്യത്തിൽ, പ്രത്യേകിച്ച് ട്രാവൽ ചെയ്യുന്ന സമയത്ത് ഹാൻഡ് സാനിറ്റൈസർ വളരെ ഉപകാരപ്രദമാണ്. എന്നാൽ കൊറോണ പടർന്നുപിടിച്ച ഈ സാഹചര്യത്തിൽ  ഹാൻഡ്  സാനിറ്റൈസർ വളരെ ദുർലഭമാണ്. സാനിറ്റൈസർ വിട്ടിൽ തന്നെ ഉണ്ടാക്കാം എന്നുള്ളതാണ് ഇതിനു പ്രതിവിധി. ഇതിനു വേണ്ടുന്ന സാധനങ്ങൾ കടകളിൽ നിന്ന് എളുപ്പത്തിൽ ലഭിക്കുന്നതാണ്. വളരെ ചുരുങ്ങിയ ചിലവിൽ വീട്ടിലേക്ക് ആവശ്യമായ 100-200ml എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്.

 ആവശ്യമുള്ള സാധനങ്ങൾ

 1. ഐസോപ്രൊപയ്യിൽ ആൽക്കഹോൾ/ Isopropyl alcohol


സാനിറ്റൈസറിന്റെ പ്രധാന ഘടകം ആൽക്കഹോൾ ആണ്. ഐസോ പ്രെപയ്യിൽ ആൽക്കഹോൾ ആണ് ഇതിന് ഏറ്റവും ഉത്തമം. നിങ്ങൾ ഉപയോഗിക്കുന്നത്  60 ശതമാനത്തിനുമെലേ  ആൽക്കഹോൾ  അടങ്ങിയതാണ് എന്ന് ഉറപ്പുവരുത്തുക. ഇതിനു മാത്രമേ സൂഷ്മാണുക്കളെ കൊല്ലാനുള്ള ശേഷിയുള്ളു. മദ്യം ആൽക്കഹോളിനുപകരമായി ഉപയോഗിക്കരുത്.


2. കറ്റാർവാഴയുടെ ജല്ല്/ Aloe Vera Gel




ഐസോപ്രൊപ്രയിൽ ആൽക്കഹോൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ കൈകൾക്ക് പുകച്ചിൽ അനുഭവപ്പെടാം. ഇതിനായി സാനിറ്റൈസർ ഉണ്ടാകുമ്പോൾ മോയിസ്ചറൈസർ ചേർക്കേണ്ടത് അത്യാവശ്യമാണ്. ഗ്ലിസറിൻ അല്ലെങ്കിൽ കറ്റാർവാഴയുടെ ജല്ല് ഒരു നല്ല മോയിസ്ചറൈസർ ആണ്.  ഇത് കടകളിൽ എളുപ്പത്തിൽ  ലഭ്യമാണ്.

ഹൈഡ്രജൻ പെറോക്സൈഡ് ഒരു നല്ല disinfectant; അതായത് അണുനിർമ്മാർജ്ജന ലയനി ആണ്. അഭിവാജ്യഘടകം അല്ലെങ്കിലും ഇതും ഉപയോഗിക്കാവുന്നതാണ്. ഇതുകൂടാതെ, സുഗന്ധം ഉണ്ടാകുവാൻ വേണ്ടി എസെൻഷ്യൽ ഓയിൽ ആയ ലാവെൻഡർ ഓയിൽ, സിട്രസ് ഓയിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്.

 ഉണ്ടാക്കുന്ന വിധം  

- സനിറ്റൈസർ ഉണ്ടാക്കുവാൻ വേണ്ടി വൃത്തിയുള്ളതും അണുവിമുക്തമായ ഒരു പാത്രത്തിൽ 2:1 എന്ന അനുപാതത്തിൽ ആൽക്കഹോളും അലോവേര ജല്ലും എടുക്കുക.
- വൃത്തിയുള്ളതും അണുവിമുക്തമായ ഒരു സ്പൂൺ ഉപയോഗിച്ച് ഇവ നന്നായി ഇളക്കി യോജിപ്പിക്കുക. 
- ഒരു ഫണൽ/കുനിൽ ഉപയോഗിച്ച്  ഈ മിശ്രിതം സനിറ്റൈസർ ബോട്ടിലിലേക്ക് നിറയ്ക്കാവുന്നതാണ്.
-എസെൻഷ്യൽ ഓയിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതും 6-8 തുള്ളി  ഒഴിക്കാവുന്നതാണ്.
- സനിറ്റൈസർ തയ്യാറായി കഴിഞ്ഞു.


സാനിറ്റൈസർ എങ്ങനെ ശരിയായി ഉപയോഗിക്കാം

കുറച്ചു സാനിറ്റൈസർ എടുത്ത് കൈകളുടെ എല്ലാഭാഗങ്ങളിലും ഉണങ്ങുന്നതു വരെ കൂട്ടി തിരുമുക.

# കുട്ടികളുടെ കൈ ചെല്ലാത്ത സ്ഥലത്ത് സാനിറ്റൈസർ സൂക്ഷിക്കുക.
# കൈകളിൽ മാത്രം ഉപയോഗിക്കുക.  കണ്ണുകളിൽ ആകാതെ സൂക്ഷിക്കുക.
# ചൂടിൽ നിന്നും തീയിൽ നിന്നും അകലെ സൂക്ഷിക്കുക.

പുറത്തു പോകുമ്പോഴും സോപ്പും വെള്ളവും  ലഭ്യമല്ലാത്തപ്പോഴും  മാത്രം ആണ് സനിറ്റൈസർ ഉപയോഗിക്കുക.
ഓർക്കുക കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ലത് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുക്കുന്നതാണ്.  

Video #3

Special episode on corona virus and prevention /കൊറോണ വയറസും പ്രതിരോധവും


https://youtu.be/JpWymJF-7LE
Watch like and subscribe